തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിലെ കവടിയാർ ഡിവിഷനിൽ വിജയം ഉറപ്പിച്ച് കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ. കഴിഞ്ഞ തവണ ഒരു വോട്ടിന് ബിജെപിക്കെതിരെ കോൺഗ്രസ് വിജയിച്ച വാർഡാണ് കവടിയാർ.
കവടിയാറിൽ ഇത്തവണ ശബരീനാഥനെ സ്ഥാനാർഥിയായി കോൺഗ്രസ് അപ്രതീക്ഷിതമായാണ് പ്രഖ്യാപിച്ചത്. 69 വോട്ടിനാണ് ലീഡ് ചെയ്തത്. ഇനി പോസ്റ്റല്‍ വോട്ടുകള്‍ മാത്രമാണ് എണ്ണാനുള്ളത്.